തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടു റെയ്ക്ക് ലോഡ് യൂറിയ തമിഴ് നാടിലേക്ക് തിരിച്ചുവിട്ടു എന്ന വാര്‍ത്ത കേരളത്തിലെ കര്‍ഷകരെ പരിഭ്രാന്തരാക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ഇത് കേരളത്തിനു തന്നെ ലഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കേന്ദ്ര കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രി അനന്ത്കുമാറിന് എഴുതിയ കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടുമാസമായി യൂറിയ ലഭിക്കാതെ കേരളത്തിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. കേരളത്തില്‍ വിതരണം ചെയ്യുന്നതിന് രണ്ടു റെയ്ക്ക് ലോഡ് യൂറിയ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സിന് കേന്ദ്രം കൈമാറിയിരുന്നു. എന്നാല്‍, തമിഴ്‌നാട് ചെലുത്തിയ സ്വാധീനം മൂലം ഈ വളം തമിഴ്‌നാട്ടിലേക്ക് തിരിച്ചുവിട്ടതായാണ് അറിയാനായത്. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് മുന്‍നിശ്ചയിച്ച പോലെ കേരള മാര്‍ക്കറ്റ്‌ഫെഡ് വഴി ഈ വളം കേരളത്തില്‍ വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post