തിരുവനന്തപുരം: സംസ്ഥാന കേഡറിലുള്ള പതിനൊന്ന് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന വകുപ്പുതല പ്രൊമോഷന്‍ കമ്മറ്റിയുടെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു.
1986 ബാച്ച് ഉദ്യോഗസ്ഥരായ നിര്‍മല്‍ ചന്ദ്ര അസ്‌താന, എ.ഹേമചന്ദ്രന്‍, എന്‍.ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍, വി.എസ്.മുഹമ്മദ് യാസിന്‍ എന്നിവരെ എ.ഡി.ജി.പിമാരായും 93 ബാച്ചിലെ ഉദ്യോഗസ്ഥരായ എസ്.ഗോപിനാഥ്, യോഗേഷ് ഗുപ്‌ത, ജോസ് ജോര്‍ജ് എന്നിവരെ ഐ.ജിമാരായും 1997 ബാച്ച് ഉദ്യോഗസ്ഥരായ ബല്‍റാം കുമാര്‍ ഉപാധ്യായ, ജി.ലക്ഷ്‌മണ്‍, മഹിപാല്‍ യാദവ്, വിജയ് ശ്രീകുമാര്‍ എന്നിവരെ ഡി.ഐ.ജിമാരാക്കാനുമാണ് തീരുമാനം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് സംബന്ധിച്ച് പഠിക്കുന്നതിനായി ധനമന്ത്രി ഡോ. തോമസ് ഐസക് തലവനായ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്വകാര്യ പങ്കാളിത്ത ഓഹരികള്‍ ചെറുകിടക്കാര്‍ക്ക് ലഭ്യമാക്കാന്‍ ശ്രദ്ധിക്കുമെന്നും വമ്പന്‍ സ്രാവുകളെ തടയുമെന്നും വി.എസ്. പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കാനായി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണന്റെ സഹോദരനും ഗവ. പ്ലീഡറുമായ കെ.ജി. ഭാസ്‌ക്കരന്‍ അവധിയില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ടെങ്കില്‍ അന്വേഷിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post