ഗൊരഖ്പൂര്‍: ഗൊരഖ്പൂരിന് സമീപം ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 മരണം. 45 പേര്‍ക്ക് പരിക്കേറ്റു. ഗൊരഖ്പൂരില്‍ നിന്ന് ലക്‌നൗവിലേക്ക് പുറപ്പെട്ട ബറൂണി എക്‌സ്പ്രസും വാരണാസിയില്‍ നിന്ന് ഗൊരഖ്പൂരിലേക്ക് വരികയായിരുന്ന കൃഷക് എക്‌സ്പ്രസും തമ്മില്‍ ഗൊരഖ്പൂര്‍ കാന്ത് സ്റ്റേഷനില്‍ വച്ച് ചൊവ്വാഴ്ച രാത്രി 10.45 ഓടെ കൂട്ടിയിടിക്കുകയായിരുന്നു.
മരണസംഖ്യ ഉയരാനിടയുണ്ട്. ഇടിയുടെ ആഘാതത്തില്‍ നാല് ബോഗികള്‍ തകര്‍ന്നു. ബറൂണി എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. കൃഷക് എക്‌സ്പ്രസിന്റെ ഡ്രൈവറേയും അസിസ്റ്റന്റ് ഡ്രൈവറേയും റെയില്‍വെ സസ്‌പെന്‍ഡ് ചെയ്തു.
മരണമടഞ്ഞവരുടെ കുടുംബത്തിന് റെയില്‍വെ 50,000 രൂപയും പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും ധനസഹായം നല്‍കും.












