തിരുവനന്തപുരം: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിവാദത്തിനിടെ മുന്‍ ചീഫ് ജസ്‌റ്റീസ് കെ.ജി ബാലകൃഷ്‌ണന്റെ മരുമകന്‍ പി.വി ശ്രീനിജന്‍ യൂത്ത് കോണ്‍ഗ്രസില്‍ രാജിവച്ചു. ശ്രീനിജനെതിരെ നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. കൂടാതെ ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന കമ്മിറ്റിയോഗത്തില്‍ ശ്രീനിജനെ പുറത്താക്കാനുള്ള നീക്കവും ഉണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും രാജിക്കത്ത് നല്‍കിയത്.
ഇ-മെയില്‍ വഴി രാജിക്കത്ത് ദേശീയ നേതൃത്വത്തിന് നല്‍കിയതുകുടാതെ സംസ്‌ഥാന പ്രസിഡന്റിനും നല്‍കിയിരുന്നു. രാജി അംഗീകരിച്ചതായി സംസ്‌ഥാന പ്രസിഡന്റ് പി.സി വിഷ്‌ണുനാഥ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്‌ഥാന വൈസ് പ്രസിഡന്റാണ് ശ്രീനിജന്‍.
ശ്രീനിജനിപ്പോള്‍ സംഘടനയില്‍ അംഗത്വം മാത്രമേയുള്ളൂ. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര അസംബ്‌ളി മണ്‌ഡലത്തില്‍ നിന്ന് പ്രതിനിധിയായി വിജയിച്ചിരുന്നു. ഇന്നുരാവിലെ ജസ്‌റ്റിസ് കെ.ജി ബാലകൃഷ്‌ണനും മരുമകന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കുമെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ഒരു അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതും ശ്രീനിജന്റെ രാജിയ്‌ക്ക് കാരണമായതായാണ് അറിയുന്നു.
Discussion about this post