തിരൂര്‍: തുഞ്ചന്‍ പറമ്പില്‍ 4,434 കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പുലര്‍ച്ചെ അഞ്ചു മുതല്‍ സരസ്വതി മണ്ഡപത്തിലും കൃഷ്ണ ശിലാമണ്ഡപത്തിലുമാണ് എഴുത്തിനിരുത്തല്‍ ചടങ്ങു നടന്നത്. സരസ്വതി മണ്ഡപത്തില്‍ എം.ടി.വാസുദേവന്‍ നായര്‍, കെ.പി.രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, കെ.പി.സുധീര തുടങ്ങിയവര്‍ കുട്ടികള്‍ക്കു ആദ്യാക്ഷരം പകര്‍ന്നു നല്‍കി. കൃഷ്ണശിലാമണ്ഡപത്തില്‍ മുരളി വഴുതക്കാട്, പ്രദേഷ് പണിക്കര്‍ തുടങ്ങിയവര്‍ എഴുത്തിനിരുത്തി.തുഞ്ചന്‍ ഓഡിറ്റോറിയത്തില്‍ കവികളുടെ വിദ്യാരംഭവുമുണ്ടായി.
വിജയദശമി ദിവസം മാത്രം ദര്‍ശനത്തിനു തുറന്നു കൊടുക്കാറുള്ള തുഞ്ചന്‍ പറമ്പിലെ സരസ്വതി ക്ഷേത്രത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ അഞ്ചു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ ക്ഷേത്രത്തിലേക്കു ഭക്തജനപ്രവാഹമായിരുന്നു.
Discussion about this post