ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് പര്യടനത്തിന് സഞ്ചരിക്കാന്‍ ഒരുക്കിയിരുന്ന പകരം വിമാനത്തില്‍ നിന്ന് നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെടുത്തു. എയര്‍ ഇന്ത്യ വണ്‍ എന്ന ജംബോ ജെറ്റ് ആണ് പ്രധാനമന്ത്രിയുടെ സ്ഥിരം യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്. ഇതിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ പകരം സംവിധാനമായി നിര്‍ത്തിയിരുന്ന ബോയിംഗ് 747 എന്ന വിമാനത്തില്‍ നിന്നാണ് വെള്ളിയാഴ്ച വൈകിട്ട് ഗ്രനേഡ് കണ്ടെടുത്തത്.
വ്യാഴാഴ്ച യുഎസ് പര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയതിനാല്‍ ഈ വിമാനം എയര്‍ ഇന്ത്യയയുടെ സ്ഥിരം സര്‍വീസുകള്‍ക്കായി വിട്ടുകൊടുത്തിരുന്നു. ഡല്‍ഹിയില്‍ നിന്ന് മുംബൈ, ഹൈദരാബാദ് വഴി ജിദ്ദയിലേക്കാണ് വിമാനം സര്‍വീസ് നടത്തിയത്. ജിദ്ദ വിമാനത്താവളത്തില്‍വെച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗ്രനേഡ് കണ്ടെടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
Discussion about this post