ആക്ര (ഘാന): പടര്‍ന്നു പിടിക്കുന്ന എബോള ബാധ തടയാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍). പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങിയ എബോള മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് യുഎന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിലുള്ള കൂട്ടായ്മയിലൂടെ മാത്രമേ ഇത് തടയാന്‍ സാധിക്കുകയുള്ളു. ഒരു രാജ്യത്തിനും തനിയെ ഈ രോഗം പകരുന്നത് തടയാന്‍ സാധിക്കില്ലെന്നും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. 2015 ജനുവരിയോടെ സീറ ലിയോണിലും ലൈബീരിയയിലും മാത്രം ഒന്നരലക്ഷത്തിലധികം പേര്‍ക്ക് എബോള വൈറസ് ബാധിക്കുമെന്നുമാണ് യുഎന്നിന്റെ കണക്കുകൂട്ടല്‍.
അതേസമയം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന എബോള ബാധയില്‍ മരണസംഖ്യ 3,000 കവിഞ്ഞിട്ടുണ്ട്. ഗിനിയയില്‍ ആരംഭിച്ച എബോള ബാധ ലൈബീരിയ, സീറ ലിയോണ്‍, ഗിനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലായാണ് പടര്‍ന്നുപിടിക്കുന്നത്.
Discussion about this post