കായംകുളം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 79-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ചുള്ള ഷോഡശാഹയജ്ഞത്തിന്റെ ഭാഗമായി കായംകുളം ചിറക്കടവം ശ്രീരാമദാസ ആശ്രമത്തില്‍ ജയന്തി സമ്മേളനം നടന്നു. സമ്മേളനം സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സതീഷ് മുട്ടത്തറ മുഖ്യപ്രഭാഷണം നടത്തി. യജ്ഞത്തിന്റെ ഭാഗമായി ഗുരുപൂജ, ഗണപതിഹോമം, സര്‍വമംഗളപൂജ, പ്രസാദഊട്ട്, ഭജന എന്നിവയും നടന്നു.
Discussion about this post