തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ 79-ാം ജയന്തി വിശ്വശാന്തി ഷോഡശാഹയജ്ഞമായി വിവിധ പരിപാടികളോടെ കേരളമെങ്ങും ആഘോഷിക്കുകയാണ്. ഒക്‌ടോബര്‍ ഒന്നിന് വിശ്വശാന്തി ഷോഡശാഹയജ്ഞം കണ്ണൂരിലെ കൊട്ടിയൂര്‍ പാലുകാച്ചിമലയില്‍ ശ്രീസത്യാനന്ദഗുരൂപീഠത്തില്‍ നിന്നും ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാജില്ലകളിലും ഗണപതിഹോമം, ഗുരുപൂജ, രാമായണ പാരായണം, സമൂഹാര്‍ച്ചന, മാതൃപൂജ, പാദപൂജ പ്രഭാഷണം, പ്രസാദ ഊട്ട്, ജയന്തി സമ്മേളനം, ഭജന, മംഗളാരതി എന്നീ ചടങ്ങുകള്‍ നടക്കുന്നു.
ഒക്‌ടോബര്‍ 15-ാം തീയതി വൈകുന്നേരം 4.30 മുതല്‍ പുത്തരിക്കണ്ടം മൈതാനത്ത് (സ്വാമി സത്യാനന്ദസരസ്വതി നഗര്‍) ഭജനയും 5.30ന് ജയന്തി സമ്മേളനവും (ശ്രീ സത്യാനന്ദഗുരു സമീക്ഷ) നടക്കും. സമ്മേളനത്തിന് ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി ദീപപ്രോജ്വലനം നിര്‍വഹിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യ
പ്രഭാഷണം നടത്തും. പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥന്‍ നായര്‍, വിവിധ സമുദായ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. ഡോ. അയ്യപ്പന്‍നായര്‍ ചെയര്‍മാനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്‍ത്തികേയന്‍ വര്‍ക്കിംഗ് പ്രസിഡന്റും പി. അശോക് കുമാര്‍ ജനറല്‍ കണ്‍വീനറും, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അനില്‍ പരമേശ്വരന്‍ കണ്‍വീനറുമായി സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരുന്നു.
Discussion about this post