തിരുവനന്തപുരം: ജസ്‌റ്റിസ് കെ.ജി.ബിയും സിപിഎമ്മും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. കെജിബി വിഷയത്തില്‍ പാര്‍ട്ടി നിലപാട് ചര്‍ച്ച ചെയ്‌ത ശേഷം വ്യക്‌തമാക്കും.കെ.ജി.ബാലകൃഷ്‌ണന്‍ വിഷയത്തില്‍ പാര്‍ട്ടി മൗനം പാലിക്കുകയാണെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.ജി.ബിയെ കേന്ദ്ര സര്‍ക്കാരിനാണു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത്. അതിനാല്‍ കേന്ദ്രസര്‍ക്കാരാണ് അദ്ദഹത്തിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തി നടപടിയെടുക്കേണ്ടത്. അഡ്വ. പി.വി.ശ്രീനിജന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ നേരായ വഴിയില്‍ അന്വേഷണം നടക്കുകയാണെന്നും അതിനു സര്‍ക്കാരിന്റെ ഭാഗത്തു നിന്നു പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
Discussion about this post