തിരുവനന്തപുരം: അച്ചടക്കനടപടിയുടെ ഭാഗമായി ശശി തരൂരിനെ എ.ഐ.സി.സി വക്താവ് സ്ഥാനത്തുനിന്ന് നീക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന്‍റെ പേരില്‍ തരൂരിനെതിരെ അച്ചടക്കനടപടി വേണമെന്ന് കെ.പി.സി.സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. അച്ചടക്കനടപടി അംഗീകരിക്കുന്നുവെന്നും താൻ സാധാരണ പ്രവർത്തകനായി തുടരുമെന്നും തരൂർ പ്രസ്താവനയിൽ പറഞ്ഞു.
കെ.പി.സി.സി റിപ്പോര്‍ട്ട് മൂന്നംഗ അച്ചടക്കസമിതിക്ക് കൈമാറിയിരുന്നു. അച്ചടക്കസമിതിയുടെ ശുപാര്‍ശപ്രകാരമാണ് തരൂരിനെ വക്താവ് സ്ഥാനത്തുനിന്നും മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ശുചിത്വഭാരത പ്രചാരണത്തിന്റെ ഭാഗമാകാന്‍ ക്ഷണിച്ചതിനോട് തരൂര്‍ നടത്തിയ പ്രതികരണങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
Discussion about this post