തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നു. വ്യക്തികള്‍, ദേവസ്വം ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. താത്പര്യമുള്ള കാവുടമസ്ഥര്‍, കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നവംബര്‍ പത്ത് വരെ അപേക്ഷ സമര്‍പ്പിക്കാം. മുമ്പ് ധനസഹായം ലഭിച്ച ഉടമസ്ഥര്‍ അപേക്ഷിക്കേണ്ടതില്ല.












