തിരുവനന്തപുരം: 24-ാമത് വളളത്തോള്‍ പുരസ്‌കാരം തിരുവനന്തപുരത്ത് തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു. പി.നാരായണകുറുപ്പ്, ഡോ.പി.സി.നായര്‍ എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. വളളത്തോളിന്റെ നാമധേയത്തിലുളള അവാര്‍ഡ് അര്‍ഹിക്കുന്ന അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ വളളത്തോള്‍ സാഹിത്യ സമിതി പ്രസിഡന്റ് ആര്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായിരുന്നു. പ്രൊഫ.ആര്‍.ഹേമന്ത് കുമാര്‍, ഡോ.എ.എം.വാസുദേവന്‍ പിളള, പി.നാരായണക്കുറുപ്പ്, ഡോ.പി.സി.നായര്‍, പ്രൊഫ.ഹരികുമാര്‍ നെടുമുടി, ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണന്‍, ആര്‍.അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post