തിരുവനന്തപുരം: ധാന്‍ മന്ത്രി ജന്‍ ധന്‍ യോജനയുടെ ഭാഗമായി കേരളപ്പിറവി ദിനത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിലവില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ഒക്ടോബര്‍ 28 നകം അടുത്തുള്ള ബാങ്കിലോ അക്ഷയ ബാങ്കിങ് കിയോകസ്‌കിലോ അക്കൗണ്ട് ആരംഭിക്കാം. സംശയ നിവാരണത്തിന് 1800 425 11222 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിക്കാം. ആധാര്‍ ഇല്ലാത്തവര്‍ അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടണം. ആധാര്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഉള്ള അക്ഷയ കേന്ദ്രങ്ങളുടെ പട്ടികwww.lbckerala.com ല്‍ ലഭിക്കും.
Discussion about this post