പത്തനംതിട്ട: കേരളത്തെ സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കൃഷി-മണ്ണുപര്യവേഷണ സംരക്ഷണ വകുപ്പ് മന്ത്രി കെ.പി.മോഹന്‍ പറഞ്ഞു. മാടത്തരുവി നീര്‍ത്തട പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2016 കര്‍ഷക ദിനത്തോടെ ലക്ഷ്യം കൈവരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന യമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ജൈവ കൃഷി വരുന്നതോടെ ഭക്ഷ്യരംഗത്തെ സ്വയംപര്യാപ്തതയ്ക്കു പുറമേ കന്നുകാലി സമ്പത്ത് വര്‍ധിക്കുകയും പാല്‍ ഉത്പാദനം കൂടുകയും ചെയ്യും. സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ കാര്‍ഷിക നിയോജക മണ്ഡലത്തിന് 10 ലക്ഷം രൂപ സമ്മാനം നല്‍കും. യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തുകള്‍ക്ക് മൂന്നുലക്ഷം, രണ്ടുലക്ഷം, ഒരു ലക്ഷം രൂപ വീതം സമ്മാനം നല്‍കും. പുരസ്കാരം ലഭിക്കുന്നതിന് 2015 ഓഗസ്റ് ഒന്നികം ജൈവ കാര്‍ഷിക പദവി കൈവരിക്കണം. സമ്മാനം ലഭിക്കുന്ന പണം കാര്‍ഷിക പുരോഗതിക്കായി വിനിയോഗിക്കാം. നിറവ് പദ്ധതി നടപ്പാക്കുന്നതുവഴി റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളെയും കൃഷിയോഗ്യമാക്കണം. നീര്‍ത്തട പദ്ധതികള്‍ ജങ്ങള്‍ പരമാവധി പ്രയോജപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post