തിരുവനന്തപുരം: സര്‍ക്കാര്‍ സെക്രട്ടേറിയറ്റിലെ നവീകരിച്ച ഉദ്യാനവും ജലധാരാ സംവിധാനവും നടപ്പാതയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. 8.53 ലക്ഷം രൂപ ചെലവഴിച്ചാണ് നടപ്പാതയും ജലധാരാസംവിധാനവും പുല്‍വച്ചുപിടിപ്പിക്കലും പൊതുമരാമത്ത് നിര്‍വഹിച്ചിട്ടുള്ളത്.
നവീകരിച്ച ഉദ്യാനം നല്ലനിലയില്‍ പരിപാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post