ഗാസിയാബാദ്: ആരുഷി കൊലക്കേസില്‍ പിതാവ് രാജേഷ് തല്‍വാര്‍ കുറ്റക്കാരനല്ലെന്നു കോടതി. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ രാജേഷ് കുറ്റക്കാരനാണെന്നു പറയാന്‍ കഴിയില്ലെന്നു കോടതി പറഞ്ഞു. അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി കൂടുതല്‍ വാദത്തിനായി ഈ മാസം 21 ലേക്കു മാറ്റി. അന്വേഷണം അവസാനിപ്പിക്കുന്നതായുള്ള സിബിഐയുടെ റിപ്പോര്‍ട്ടിന്റെയും മറ്റ് അന്വേഷണ രേഖകളുടെയും പകര്‍പ്പ് രാജേഷ് തല്‍വാറിനു നല്‍കണമെന്നും ഗാസിയാബാദ് പ്രത്യേക കോടതി നിര്‍ദേശിച്ചു.
2008 മേയ് 16നാണ് രാജേഷ് തല്‍വാറിന്റെയും നൂപുറിന്റെയും മകള്‍ ആരുഷി തല്‍വാറിനെ കിടപ്പുമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തില്‍ ആരുഷിയുടെ പിതാവ് രാജേഷ് തല്‍വാറിന് പങ്കുണ്ടെന്നും തെളിവുകള്‍ ഇല്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐയെ അനുവദിക്കരുതെന്ന് കാണിച്ച് ആരുഷിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു
Discussion about this post