ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന വിഷയത്തില്‍ തീരുമാനം എടുക്കാന്‍ വൈകുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രീം കോടതിയുടെ വിമര്‍ശനം. ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വിഷയത്തില്‍ എത്രയും പെട്ടന്ന് തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. ജനാധിപത്യ ഭരണ സംവിധാനത്തില്‍ രാഷ്ട്രപതി ഭരണം എന്നും നടപ്പാക്കാന്‍ കഴിയില്ല. മതിയായ സമയം സര്‍ക്കാര്‍ രൂപീകരണത്തിന് നല്‍കിയിട്ടും ഒരു തീരുമാനവുമുണ്ടായില്ല. സര്‍ക്കാരുണ്ടാക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post