ന്യൂഡല്‍ഹി: കള്ളപ്പണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പൊതു ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ സ്വീകരിക്കുന്നു. കള്ളപ്പണത്തിന്റെ ഉറവിടങ്ങളെപ്പറ്റിയോ ആളുകളെപ്പറ്റിയോ വിശ്വസനീയമായ വിവരങ്ങള്‍ എസ്‌ഐടിക്കു നല്‍കാം. അതിനെപ്പറ്റി എസ്‌ഐടി വിശദമായി അന്വേഷിക്കും. എന്നാല്‍ എന്തു വിവരങ്ങളും എസ്‌ഐടിക്കു കൈമാറരുത്, സത്യസന്ധമായവ മാത്രമേ നല്‍കാവൂ. കുറ്റക്കാരായ ഒരാളെയും വെറുതെ വിടില്ല – എസ്‌ഐടി വൃത്തങ്ങള്‍ പറയുന്നു.
ജനങ്ങള്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ഒരു ഇമെയില്‍ ഐഡി ഉണ്ടാക്കുമെന്നും എസ്‌ഐടി വൃത്തങ്ങള്‍ പറഞ്ഞു.
വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ചിരിക്കുന്നവരെ പറ്റിയുള്ള എല്ലാവിവരങ്ങളും കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസിന്റെ അന്വേഷണവും വിശദവിവരങ്ങളും സുപ്രീംകോടതി എസ്‌ഐടിക്കു സമര്‍പ്പിക്കുകയും ചെയ്തു. വിദേശ ബാങ്കില്‍ അക്കൗണ്ടുള്ള 627 പേരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ നല്‍കിയത്. അടുത്ത മാസം അവസാനത്തോടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി എസ്‌ഐടിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post