ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ നിന്നും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. കേസ് സിബിഐക്ക് വിടണമെന്ന് അമിക്കസ് ക്യൂറി അപര്‍ണ ഭട്ട് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയത്.
കേസില്‍ സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം നടത്തുന്നതിനാല്‍ ഇപ്പോള്‍ ഇടപെടുന്നില്ല. സംസ്ഥാനങ്ങളുടെ വിശദീകരണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ കോടതി, അന്വേഷണം മുന്നോട്ട് പോകട്ടെയെന്നും നിരീക്ഷിച്ചു.
മെച്ചപ്പെട്ട വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് കുട്ടികളെ അനാഥാലയങ്ങലിലേയ്ക്ക് കടത്തിയതെന്നാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കണ്‌ടെത്തിയത്.
Discussion about this post