തിരുവനന്തപുരം: കേര നീര കര്‍ഷാകാഭിവൃദ്ധിക്ക് സഹായകമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സെക്രട്ടേറിയറ്റില്‍ പുതുതായി ആരംഭിച്ച കേര നീര വെന്‍ഡിംഗ് മെഷീന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേര കര്‍ഷകന് കൃഷി വകുപ്പിന്റെ കേര നീര പദ്ധതി വഴി ഏറെ ആനുകൂല്യങ്ങള്‍ ലഭിക്കും. മികച്ച വരുമാനമുറപ്പാക്കാനും സാധിക്കും.കേരളത്തിന് സ്വന്തമായ നാളീകേരം ഇടക്കാലത്ത് സംസ്ഥാനത്തിന് കൈവിട്ടു പോകുന്ന അവസ്ഥ വന്നിരുന്നു. കേര കല്‍പ്പ വൃക്ഷ പദ്ധതി വഴി അതു തിരികെപ്പിടിക്കുവാന്‍ കൃഷി വകുപ്പിന് സാധിച്ചു. കര്‍ഷകാഭിമുഖ്യമുള്ള പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ കാര്‍ഷിക രംഗത്ത് മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ കൃഷി മന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷനായിരുന്നു.വിപണനത്തിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ നീര വെന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തന ഉദ്ഘാടനവും നീര വിപണന പ്രചരണ വാഹനത്തിന്റെ കാസര്‍കോട്ടേക്കുള്ള യാത്രയുടെ ഫ്‌ളാഗ് ഓഫും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. എല്ലാ വിദ്യാലയങ്ങളിലും രണ്ട് തെങ്ങിന്‍തൈകള്‍ വീതം സൗജന്യമായി നല്‍കുന്ന വിദ്യാലയങ്ങളില്‍ കല്‍പ്പവൃക്ഷം എന്ന പദ്ധതിയ്ക്കും മുഖ്യമന്ത്രി തുടക്കമിട്ടു.
Discussion about this post