തിരുവനന്തപുരം: വേളി-ആക്കുളം ടൂറിസം വില്ലേജ് മോടിപിടിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കായലുമായി ബന്ധപ്പെട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും അദ്ദേഹം ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡിനോട് (ടിസിഎല്‍) നിര്‍ദ്ദേശിച്ചു.
നടപ്പാതയുടേതുള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ യോഗത്തില്‍ കായലിന്റെ ഓരങ്ങള്‍ സംരക്ഷിക്കുന്നതിന് സംരക്ഷണ ഭിത്തി കെട്ടുന്നതുള്‍പ്പെടെയുള്ള അടിയന്തരനടപടികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മോടിപിടിപ്പിക്കല്‍ നടപടികളും അനുബന്ധമായി ചെയ്തു തീര്‍ക്കണം.ഭൂമിയുമായി ബന്ധപ്പെട്ട് സ്ഥലത്തുള്ള പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടര്‍ നേരിട്ട് പരിഹരിക്കും. സ്ഥലത്ത് പ്രഖ്യാപിച്ചിരിക്കുന്ന സ്റ്റേ പിന്‍വലിക്കക്കാന്‍ കളക്ടര്‍ നടപടികള്‍ സ്വീകരിക്കണം. യോഗത്തില്‍ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, എം.എ.വാഹിദ് എംഎല്‍എ മുതലായവര്‍ പങ്കെടുത്തു.
Discussion about this post