ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ രണ്ടിനു നടക്കും. കാഷ്മീരിലെ 18 നിയോജക മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഡിസംബര്‍ ആദ്യവാരം നടക്കുക. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച വിജ്ഞാപനം ഇറക്കി.
നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം നവംബര്‍ 14 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം നവംബര്‍ 17 ഉം. വോട്ടെണ്ണല്‍ ഡിസംബര്‍ 23 ന് നടക്കും.
അഞ്ചുഘട്ടങ്ങളായാണ് കാഷ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കുപ്‌വാര, കുല്‍ഗാമ, ഉദംപൂര്‍, പൂഞ്ച് തുടങ്ങിയ ജില്ലകളിലും രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കും.
Discussion about this post