പനാജി: കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുന്നതിനു മുന്നോടിയായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവച്ചു. പരീക്കര്‍ പ്രതിരോധ മന്ത്രിയായേക്കുമെന്നാണ് കരുതുന്നത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കാണു ഇപ്പോള്‍ പ്രതിരോധ വകുപ്പിന്റെ അധികച്ചുമതല.
പരീക്കര്‍ ഒഴിയുന്നതോടെ ആരോഗ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സീകറാണു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുമ്പില്‍.












