തിരുവനന്തപുരം: അട്ടപ്പാടി, പുത്തൂര്‍ ചീരക്കടവൂരില്‍ തലച്ചോര്‍ വളര്‍ച്ചയില്ലാത്ത രണ്ടുകുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘം ഇക്കാര്യം അന്വേഷിക്കും. രണ്ടാഴ്ചയ്ക്കകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.
Discussion about this post