ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് പമ്പയിലും സന്നിധാനത്തും 15 മുതല്‍ പോലീസ് സുരക്ഷാസംവിധാനങ്ങളൊരുക്കും. ശബരിമലയിലും പമ്പയിലും സേവനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നവര്‍ 15 ന് രാവിലെതന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍നിന്നും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
16ന് വൈകുന്നേരം 5.30 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര നട തുറക്കുന്നത്. 17 മുതലാണ് മണ്ഡല കാലം ആരംഭിക്കുന്നത്. 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ ശബരിമല പോലീസ് സ്‌പെഷല്‍ ഓഫീസര്‍ തൃശൂര്‍ ഐആര്‍പി കമാന്റന്റ് ടി.എ. വത്സനാണ്. ആദ്യഘട്ടത്തില്‍ 950 ലധികം പോലീസ് സേനാംഗങ്ങളെയാണ് സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം ഉണ്ടാകുകയാണെങ്കില്‍ പോലീസ് വിന്യാസം ഇതില്‍ കൂടുതലായിരിക്കും. ഇതുകൂടാതെ കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും പാരാ മില്‍ട്രി സേനാംഗങ്ങളും ഡ്യൂട്ടിക്കായി ഉണ്ടാകും. 30 മുതല്‍ ഡിസംബര്‍ 15 വരെയുള്ള രണ്ടാം ഘട്ടത്തില്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിബിസിഐ ഡി എസ്പി പി. പ്രകാശായിരി ക്കും സ്‌പെഷല്‍ ഓഫീസര്‍. ഡിസംബര്‍ 15 മുതല്‍ 30 വരെയു ള്ള മൂന്നാംഘട്ടത്തില്‍ കോഴിക്കോട് സിബിസിഐഡി എസ്.പി.എന്‍. രാമചന്ദ്രന്‍ ഐപിഎസാണ് സ്‌പെഷല്‍ ഓഫീസര്‍. ഡിസംബര്‍ 30 മുതല്‍ മണ്ഡല മകരവിളക്ക് ഉത്സവം സമാപിച്ച് ക്ഷേത്ര നട അടയ്ക്കുന്ന ജനുവരി 20 വരെ എഐജി ദേവേഷ് കുമാര്‍ ബഹ്‌റയായിരിക്കും സ്‌പെ ഷല്‍ ആഫീസര്‍.
എഎസ്പിമാരായ ടി. നാരായണന്‍, ഹരി ശങ്കര്‍, ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ എന്നിവരായിരിക്കും സന്നിധാനത്തെ അസിസ്റ്റന്റ് പോലീസ് സ്‌പെഷ ല്‍ ഓഫീസര്‍മാര്‍. പമ്പയില്‍ യഥാക്രമം എം.കെ. പുഷ്‌കരന്‍, സാം ക്രിസ്റ്റി ദാനിയേല്‍, ബി. വര്‍ഗീസ്, എസ്. സതീഷ് ബിനോ എന്നിവരാണ് പോലീസ് സ്‌പെ ഷല്‍ ഓഫീസര്‍മാര്‍. എഎസപിമാരായ ജെ. ഹിമേന്ദ്രനാഥ്, ശിവ വിക്രംജി, പ്രദീപ് കുമാര്‍ എന്നിവരായിരിക്കും അസിസ്റ്റന്റ് സ്‌പെഷല്‍ ഓഫീസര്‍മാര്‍
ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററായി അഡീഷണല്‍ ഡിജിപി കെ.പത്മ കുമാറി നെയും കോ-ഓര്‍ഡിനേറ്റര്‍മാരായി ഐജിമാരായ എം.ആര്‍. അജിത് കുമാറിനെയും മനോജ് ഏബ്രഹാമിനെയുമാണ് നിയമിച്ചിരിക്കുന്നത്.
Discussion about this post