ന്യൂഡല്‍ഹി: ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പണിമുടക്കാതെ മറ്റു മാര്‍ഗമില്ലെന്നു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ഭാരവാഹികള്‍ വ്യക്തമാക്കി.
23 മുതല്‍ 25 വരെ ശതമാനം ശമ്പളവര്‍ധനയാണു ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. 2012 നവംബറിനു ശേഷം രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ ശമ്പളവര്‍ധന നടപ്പിലാക്കിയിട്ടില്ലെന്നും ജീവനക്കാരുടെ സംഘടനകള്‍ പറഞ്ഞു. രാജ്യത്തെ 27 പൊതുമേഖല ബാങ്കുകളിലായി എട്ടു ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post