കൊച്ചി: കൊട്ടാരം സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ കോവളം ഹോട്ടല്‍സ് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് കോടതി അഭിപ്രായപ്പെട്ടത്. കോവളം കൊട്ടാരം ഏറ്റെടുക്കുന്നതിനായുള്ള നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇത് സംബന്ധിച്ച് സംസ്‌ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന 2005 ലെ നിയമം ഹൈക്കോടതി റദ്ദാക്കി. കേന്ദ്രസര്‍ക്കാരിനും ഐടിഡിസിക്കും മാത്രമാണ് കോവളം കൊട്ടാരത്തിനും അനുബന്ധ സ്‌ഥാപനങ്ങള്‍ക്കും മേല്‍ അധികാരമുള്ളതെന്നും ഇതുസംബന്ധിച്ച് നിയമം പാസാക്കാന്‍ സംസ്‌ഥാന നിയമസഭയ്‌ക്ക് അധികാരമില്ലെന്നും ജസ്‌റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍ വിധിച്ചു. ഓഹരി വിറ്റഴിക്കല്‍ നടപടിയുടെ ഭാഗമായാണ് കോവളം കൊട്ടാരം ലീലാ ഗ്രൂപ്പ് വാങ്ങിയതെന്നും ഇത് റദ്ദാക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും വിധിയില്‍ പരാമര്‍ശമുണ്ട്.
Discussion about this post