ചെന്നൈ: ശബരിമല തീര്‍ഥാടനത്തിന് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രത്തിരക്ക് കുറയ്ക്കാനായി ദക്ഷിണ റെയില്‍വേ കൂടുതല്‍ പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു. ഡിസംബര്‍ മാസത്തില്‍ സര്‍വീസ് നടത്തുന്ന പ്രീമിയം തീവണ്ടികളും സൂപ്പര്‍ഫാസ്റ്റ് തീവണ്ടികളുമാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ ഒന്ന് വരെ സര്‍വീസ് നടത്തുന്ന പ്രത്യേക തീവണ്ടികള്‍ കഴിഞ്ഞവാരം പ്രഖ്യാപിച്ചിരുന്നു.
പ്രത്യേക പ്രീമിയം ട്രെയിനുകള്‍
1. കൊച്ചുവേളിചെന്നൈ സെന്‍ട്രല്‍ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് (00652)
കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ 4, 7, 11, 14, 18, 21, 23, 25, 28 എന്നീ തിയ്യതികളില്‍ രാത്രി 9.30ന് യാത്ര തിരിക്കുന്ന പ്രത്യേക പ്രീമിയം തീവണ്ടി അടുത്തദിവസം രാവിലെ 11.40ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
2.ചെന്നൈ സെന്‍ട്രല്‍കൊച്ചുവേളി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്(00651)
ചെന്നൈ സെന്‍ട്രലില്‍ നിന്ന് ഡിസംബര്‍ 8, 15, 22, 24, 29 തിയ്യതികളില്‍ വൈകിട്ട് 4.30ന് യാത്രതിരിക്കുന്ന തീവണ്ടി അടുത്തദിവസം രാവിലെ 6.20ന് കൊച്ചുവേളിയില്‍ എത്തും. പ്രീമിയം തീവണ്ടിക്ക് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, കാട്പാഡി തുടങ്ങിയ സ്ഥലങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
3. ചെന്നൈ സെന്‍ട്രല്‍കൊച്ചുവേളി പ്രീമിയം പ്രത്യേക തീവണ്ടി(00653)
ചെന്നൈ സെന്‍ട്രലില്‍ നിന്ന് ഡിസംബര്‍ 5, 12, 19, 26 രാത്രി 10.30ന് തിരിക്കുന്ന തീവണ്ടി അടുത്തദിവസം 12.45ന് കൊച്ചുവേളിയിലെത്തും. പാലക്കാട്, എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. പ്രീമിയം തീവണ്ടികളിലേക്ക്, സര്‍വീസ് നടത്തുന്ന 15 ദിവസം മുമ്പ് റിസര്‍വേഷന്‍ ആരംഭിക്കും.
സൂപ്പര്‍ ഫാസ്റ്റ് പ്രത്യേക തീവണ്ടികള്‍
1.തിരുവനന്തപുരംചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ്(06348)
തിരുവനന്തപുരത്തുനിന്ന്‌െൈ ചന്നയിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് പ്രത്യേക തീവണ്ടി ഡിസംബര്‍ 3, 10, 17, 24, 31 തിയ്യതികളില്‍ രാത്രി 8.20 ന് പുറപ്പെടുന്ന പ്രത്യേകതീവണ്ടി അടുത്തദിവസം 12.35ന് ചെന്നൈയില്‍ എത്തും.
2.ചെന്നൈ സെന്‍ട്രല്‍തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്(06347)
ചെന്നൈ സെന്‍ട്രലില്‍ നിന്ന് ഡിസംബര്‍ 4, 11, 18, 25 ജനവരി 1 തിയ്യതികളില്‍ വൈകിട്ട് 6.15ന് തിരിക്കുന്ന തീവണ്ടി അടുത്തദിവസം രാവിലെ 11ന് തിരുവനന്തപുരത്ത് എത്തും. കൊല്ലം, കായംങ്കുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പ്പേട്ട്, കാട്പാടി, ആര്‍ക്കോണം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
3. കൊച്ചുവേളിചെന്നൈ സെന്‍ട്രല്‍ കൊച്ചുവേളി സ്‌പെഷല്‍(06352)
കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ 2, 9, 16, 30 എന്നീ ദിവസങ്ങളില്‍ രാത്രി 8.20ന് തിരിക്കുന്ന തീവണ്ടി അടുത്തദിവസം ഉച്ചയ്ക്ക് 12.35 ന് ചെന്നൈയില്‍ എത്തും.
4. ചെന്നൈ സെന്‍ട്രല്‍കൊച്ചുവേളി സ്‌പെഷല്‍(06351)
ചെന്നൈ സെന്‍ട്രലില്‍ നിന്ന് കൊച്ചുവേളിയിലേക്ക് ഡിസംബര്‍ 3, 10, 17, 31 തിയ്യതികളില്‍ വൈകിട്ട് 4.15ന് തിരിക്കുന്ന തീവണ്ടി അടുത്തദിവസം രാവിലെ 11ന് കൊച്ചുവേളിയിലെത്തും. കൊല്ലം, കായംങ്കുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പ്പേട്ട്, കാട്പാടി, ആര്‍ക്കോണം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. സൂപ്പര്‍ ഫാസ്റ്റ് തീവണ്ടികളിലേക്ക് നവംബര്‍ 13 മുതല്‍ റിസര്‍വേഷന്‍ ആരംഭിക്കും.
Discussion about this post