ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ബ്രാന്‍ഡഡ് ഡീസലിന്റെ എക്‌സൈസ് തീരുവ 5.25 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ 3.75 രൂപയായിരുന്നു ബ്രാന്‍ഡഡ് ഡീസലിന്റെ എക്‌സൈസ് തീരുവ.
ബ്രാന്‍ഡഡും അല്ലാത്തതുമായ പെട്രോളിന്റെ തീരുവ 50 പൈസയായും വര്‍ധിച്ചു. ബ്രാന്‍ഡഡ് അല്ലാത്ത പെട്രോളിന്റെ തീരുവ 2.70 രൂപയായി വര്‍ധിച്ചു. നേരത്തെ 1.20 രൂപയായിരുന്നു ഇതിന്റെ തീരുവ. ബ്രാന്‍ഡഡ് പെട്രോളിന്റെ തീരുവ 50 പൈസ വര്‍ധിച്ച് 3.85 രൂപയായി.
Discussion about this post