ന്യൂഡല്‍ഹി: കേരളത്തില്‍ പ്ലസ് ടു കോഴ്‌സുകളിലേയ്ക്ക് പ്രവേശനം നടത്തിയ സ്‌കൂളുകള്‍ക്ക് അധ്യയനം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇക്കൊല്ലം പ്രവേശനം ലഭിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ഒരു അധ്യയന വര്‍ഷം നഷ്ടപ്പെടരുതെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഒമ്പത് മനേജ്‌മെന്റുകള്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളിലും നാല് മാസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണമെന്നും കോടതി നിരീക്ഷിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സര്‍ക്കാര്‍ പ്ലസ് ടു കോഴ്‌സുകള്‍ അനുവദിച്ചതെന്ന് കണ്‌ടെത്തി ഹൈക്കോടതിയാണ് ബാച്ചുകളും പ്രവേശനവും തടഞ്ഞത്.
Discussion about this post