തിരുവനന്തപുരം: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും ഈ സാമ്പത്തിക വര്‍ഷം മലബാര്‍ ദേവസ്വം ബോര്‍ഡ് മുഖേന ധനസഹായം ലഭിക്കാന്‍ ക്ഷേത്രഭരണാധികാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ ഡിസംബര്‍ 15 നകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ബന്ധപ്പെട്ട ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് സമര്‍പ്പിക്കണം.
സ്വകാര്യക്ഷേത്രങ്ങള്‍ക്കും പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ നേരിട്ട് നടത്തുന്ന ക്ഷേത്രങ്ങള്‍ക്കും അനുവദനീയമായ തോതില്‍ ധനസഹായം അനുവദിക്കും. വിശദവിവരവും നിശ്ചിത അപേക്ഷാഫോറത്തിന്റെ മാതൃകയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാസര്‍ഗോഡ്, തലശേരി, കോഴിക്കോട്, മലപ്പുറം, പാലക്കാട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസുകളില്‍ ലഭിക്കും. ഡിസംബര്‍ 15 ന് ശേഷം ലഭിക്കുന്നതും നിശ്ചിത ഫോറത്തിലല്ലാത്തതുമായ അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കില്ല. വെബ്‌സൈറ്റ്:www.malabardevaswom.kerala.gov.in
Discussion about this post