തിരുവനന്തപുരം: കലാകാരപെന്‍ഷന്‍ തുക ഇനിമുതല്‍ ഇലക്ട്രോണിക് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന(ഇ.ബി.ടി) ഗുണഭോക്താക്കളുടെ പോസ്റ്റാഫീസ്/ബാങ്ക് എസ്.ബി. അക്കൗണ്ടിലൂടെ ലഭ്യമാക്കുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. പോസ്റ്റോഫീസ് സേവിംഗ്‌സ് ബാങ്ക് മുഖേന ക്ഷേമപെന്‍ഷന്‍ (കലാകാര പെന്‍ഷന്‍) നല്‍കാന്‍ നടപടി സ്വീകരിച്ച് യാഥാര്‍ത്ഥ്യമാക്കുന്ന ആദ്യ സര്‍ക്കാര്‍ വകുപ്പ് സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റാണ്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ സര്‍ക്കാരിന് പ്രതിവര്‍ഷം 12 ലക്ഷം രൂപയ്ക്കുള്ള നേട്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു
Discussion about this post