Monday, October 27, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഓരോ വീട്ടിലും ലൈബ്രറി വേണം : ഡോ. എ.പി.ജെ അബ്ദുള്‍ കലാം

by Punnyabhumi Desk
Nov 15, 2014, 04:44 pm IST
in മറ്റുവാര്‍ത്തകള്‍

APJ-Abdul-Kalam_01തിരുവനന്തപുരം: ഓരോ വീട്ടിലും ഒരു ലൈബ്രറി എന്ന നിലയിലേക്ക് കേരളം മാറണമെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാം പറഞ്ഞു. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 109 ശാസ്ത്ര പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

രക്ഷിതാക്കളുടെ സാമ്പത്തിക നിലയനുസരിച്ച് ലൈബ്രറികള്‍ ക്രമീകരിക്കാം. 25 മികച്ച പുസ്തകങ്ങളില്‍ കുറയാത്ത ഹോം ലൈബ്രറികളില്‍ പത്ത് പുസ്തകം നിര്‍ബന്ധമായും കുട്ടികള്‍ക്കുള്ളതാകണം. രക്ഷിതാക്കളും കുട്ടികളും ഉള്‍പ്പെട്ട കുടുംബ ചര്‍ച്ചകളില്‍ പുസ്തകം ചര്‍ച്ചയാവുന്ന സാഹചര്യം സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും മുന്‍ രഷ്ട്രപതി പറഞ്ഞു. ഒരു പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തപ്പോള്‍ തന്നെ സമൂഹത്തിലെ പ്രശസ്തരായവര്‍ സദസിലിരുന്ന് 108 പുസ്തകങ്ങള്‍ പ്രകാശനം ചെയ്താണ് നവീനമായ ചടങ്ങ് സംഘടിപ്പിച്ചത് ഹൈദ്രാബാദ് ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രജ്ഞനായ പി.എം. സിദ്ധാര്‍ത്ഥന്‍ രചിച്ച ചൊവ്വ അറിവും അന്വേഷണവും എന്ന പുസ്തകമാണ് എ.പി.ജെ അബ്ദുള്‍കലാം പ്രകാശനം ചെയ്തത്. ഡോ. എ.പി.ജെ. അബ്ദുള്‍കലാം എഴുതിയ അസാധ്യതയിലെ സാധ്യത, യുവത്വം കൊതിക്കുന്ന ഇന്ത്യ എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ രചയിതാവില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പി.ടി ഭാസ്‌കര പണിക്കര്‍ ശാസ്ത്ര രചനാ ഫെലോഷിപ്പ് പ്രൊഫ. എസ്. ശിവദാസിന് മുന്‍ രാഷ്ട്രപതി നല്‍കി. കൂടാതെ അന്താരാഷ്ട്ര ക്രിസ്റ്റോലഫി വര്‍ഷത്തോടനുബന്ധിച്ച് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തിയ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു.

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. വി.എന്‍. രാജശേഖരന്‍ പിള്ള അധ്യക്ഷനായി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍ ആമുഖ പ്രഭാഷണം നടത്തി. രവി ഡി.സി സ്വാഗതം പറഞ്ഞു.

ശാസ്ത്രജ്ഞര്‍, ആതുരസേവന രംഗത്തെ പ്രമുഖരായ ഡോക്ടര്‍മാര്‍, ശാസ്ത്ര ഗവേഷകര്‍, ശാസ്ത്ര ലേഖകര്‍, ശാസ്ത്രപത്ര പ്രവര്‍ത്തനത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ളവര്‍, ശാസ്ത്ര അധ്യാപകര്‍ തുടങ്ങിയവരാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശാസ്ത്ര പുസ്തകശതം യാഥാര്‍ത്ഥ്യമാക്കിയത്. ആരോഗ്യ പുസ്തകങ്ങളില്‍ കര്‍ക്കിടക ചികിത്സ മുതല്‍ പ്ലാസ്റ്റിക് സര്‍ജറി വരെയുള്ള 22 പുസ്തകങ്ങളാണുള്ളത്. ജനപ്രിയവും ജനകീയവുമായ പുസ്തകങ്ങളുടെ വിഭാഗത്തില്‍ സ്വര്‍ണവും ഉറുമ്പുകളും തുമ്പികളും പ്ലാസ്റ്റിക്കും ജൈവപ്ലാസ്റ്റിക്കും നാട്ടുസസ്യങ്ങളും പച്ചിലഫാക്ടറിയും വെളിച്ചെണ്ണയും നാനോ ടെക്‌നോളജിയും തുടങ്ങി ചൊവ്വയെക്കുറിച്ചും ബയോഗ്യാസിനെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍. കേരളത്തിന്റെ ആയുര്‍വേദ വിദ്യാഭ്യാസം തുടങ്ങി ശാസ്ത്ര ചരിത്രഗ്രന്ഥങ്ങളില്‍ ഹോര്‍ത്തൂസ് മലബാറിക്കസിനെക്കുറിച്ചും കേരളത്തിലെ ആയുര്‍വേദ വിദ്യാഭ്യാസത്തെക്കുറിച്ചുമുള്ള പുസ്തകങ്ങളില്‍ തുടങ്ങി ഉത്തരാധുനിക ശാസ്ത്രം വരെയുണ്ട്. ജനകീയ ശാസ്ത്ര പുസ്തകങ്ങളില്‍ മറ്റൊരു .വിഭാഗം എന്താണ് രസതന്ത്രം, എന്താണ് ക്വാണ്ടം സിദ്ധാന്തം, വൈദ്യുതിയുടെ ഹരിശ്രീ, ജ്യോതിശാസ്ത്രത്തിനൊരാമുഖം, ജൈവസാങ്കേതിക വിദ്യക്കൊരാമുഖം, ആറ്റത്തിന്റെ വിസ്മയലോകം, ഹോമിയോപ്പതി തുടങ്ങിയ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി വരെയുള്ള ശാസ്ത്രപുസ്തകങ്ങള്‍. സസ്യശാസ്ത്ര ഗ്രന്ഥങ്ങളുടെ ഒരു വലിയ നിരയും ഈ പുസ്തക സഞ്ചയത്തിലുണ്ട്. . അറിവ്-നിറവ് എന്ന ലഘുജീവ ചരിത്ര പരമ്പരയില്‍ ഇന്ത്യന്‍ ശാസ്ത്ര രംഗത്തെ അതികായന്‍ ശ്രീനിവാസ രാമാനുജത്തെയും, ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ ദു:ഖസ്മൃതിയായ ഇന്ത്യയുടെ കല്പനാചൗളയെയും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. സമ്മേളനശേഷം കുട്ടികളുമായി എ.പി.ജെ.അബ്ദുള്‍കലാം സംവാദം നടത്തി. കുട്ടികളുടെ ചോദ്യത്തിന് അദ്ദേഹം നല്‍കി. 

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

തിരുവനന്തപുരം സിറ്റി പോലീസ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി

പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies