തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ അതൃപ്തരാകരുതെന്നും ഇച്ഛാശക്തിയും ലക്ഷ്യബോധവും ഉണ്ടെങ്കില്‍ ഏത് ഉന്നത പദവികളിലുമെത്താമെന്നും ഗവര്‍ണര്‍ പി.സദാശിവം. പുന്നമൂട് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ നൂറാം വാര്‍ഷികം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കര്‍ഷക കുടുംബത്തില്‍ പിറന്ന താന്‍ മാതൃഭാഷയായ തമിഴ് മീഡിയത്തില്‍ പഠിച്ച് ഇന്ത്യയുടെ ചീഫ് ജസ്റ്റിസും ഗവര്‍ണറുമായത് ഉദാഹരണമായി ചൂണ്ടിക്കാട്ടി അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കി. കേവലം അറിവിനുവേണ്ടി മാത്രം അറിവ് നേടാന്‍ ശ്രമിക്കരുത്. കാലാനുസൃതമായ ജ്ഞാനം നേടുകയാണ് വേണ്ടത്. ജനപ്രതിനിധികള്‍ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ തുക വിനിയോഗിക്കണം. താന്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് ജനപ്രിതിനിധികളുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച് പാന്തേഴ്‌സ് പാര്‍ട്ടി പ്രസിഡന്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല വിധി പ്രസ്താവിച്ചത് ഓര്‍മിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് സ്‌കൂളിന് കൂടുതല്‍ നേട്ടം കൈവരിക്കാനാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ആശംസിച്ചു. എം.പി. ഫണ്ടില്‍ നിന്നും സ്‌കൂളിന് പുതിയ ബസ് അനുവദിച്ചതായി മുഖ്യപ്രഭാഷകനായ ഡോ.ശശിതരൂര്‍ എം.പി. പറഞ്ഞു. ജമീലാ പ്രകാശം എം.എല്‍.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Discussion about this post