പമ്പ: പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ മാലിന്യ നിര്‍മാര്‍ജനത്തിനൊപ്പം പമ്പാദിയുടെ ശുചിത്വം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതി പമ്പയിലേക്ക് വ്യാപിപ്പിച്ചതിന്റെ ഉദ്ഘാടനം പമ്പാ രാമമൂര്‍ത്തി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള സ്വാഭാവിക പരിസ്ഥിതി പ്രശ്നത്തിന് പരിഹാരം കാണുകയാണ് പുണ്യം പൂങ്കാവനം പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയിലൂടെ പൂങ്കാവനത്തെ സംരക്ഷിക്കുന്നതിനൊപ്പം പമ്പാനദിയെ പരിശുദ്ധമായി നിലനിര്‍ത്തുന്നതിനും സാധിക്കും. പൂങ്കാവനത്തെയും പമ്പയെയും മലിനമാകാതെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ തീര്‍ഥാടകര്‍ പിന്തുണയ്ക്കണം. പമ്പാദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയും പൂങ്കാവനനത്തില്‍ പ്ളാസ്റിക് വസ്തുക്കള്‍ വലിച്ചെറിയുകയും ചെയ്യരുത്. സന്നിധാത്ത് പോലീസിന്റെ നേതൃത്വത്തില്‍ വിജയകരമായി നടപ്പാക്കിവരുന്ന പുണ്യംപൂങ്കാവനം പദ്ധതി മാതൃകാപരമാമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
അമൃതാന്ദമയീമഠം, അയ്യപ്പസേവാസംഘം, നാഷണല്‍ സര്‍വീസ് സ്കീം, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന തീര്‍ഥാടനപൂര്‍വ ശുചീകരണത്തിലൂടെ മാലിന്യത്തിന്‍റെ അളവില്‍ ഗണ്യമായ കുറവ് വരുത്താന്‍ സാധിച്ചെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. തീര്‍ഥാടനകാലത്ത് ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തത്തിനായി 800 വിശുദ്ധിസേനാംഗങ്ങളെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. മാലിന്യമുക്തവും ശുചിത്വവുമായ പമ്പയാണ് ലക്ഷ്യം. പമ്പാദിയെ പരിപാവനതയോടെ സംരക്ഷിക്കുക എന്നത് എല്ലാ ഭക്തരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ മേഖല എഡിജിപി കെ.പത്മകുമാര്‍, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ജില്ലാ പോലീസ് മേധാവികളായ ഡോ.എ. ശ്രീനിവാസ്, കെ.കെ. ബാലചന്ദ്രന്‍, അലക്സ് എം.വര്‍ക്കി, എസ്. സുരേന്ദ്രന്‍, പമ്പ പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ എം.കെ. പുഷ്കരന്‍, ഡി.വൈ.എസ്.പി പി.കെ. വിജയപ്പന്‍, പത്തനംതിട്ട നഗരസഭാ മുന്‍ചെയര്‍മാന്‍ പി. മോഹന്‍രാജ്, അയ്യപ്പസേവാ സംഘം പ്രതിനിധി മോഹന്‍ കെ.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Discussion about this post