തിരുവനന്തപുരം: ശബരിമലയില്‍ ഓരോ വര്‍ഷവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്ന സാഹചര്യത്തില്‍ കൂടുതല്‍ സൌകര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ജില്ലാ ഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷന്‍, ശുചിത്വമിഷന്‍, കാനറാ ബാങ്ക്, വനം വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്ളാപ്പള്ളിയില്‍ സംഘടിപ്പിച്ച പ്ളാസ്റിക് രഹിത ശബരിമല പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൌകര്യം ഒരുക്കുന്നതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നിരവധി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്കുള്ള റോഡുകള്‍ മികച്ചതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ തീര്‍ഥാടകര്‍ എത്തുമ്പോള്‍ ശബരിമലയെ എങ്ങനെ പ്ളാസ്റിക് മുക്തമാക്കാമെന്നാണ് നാം ചിന്തിക്കേണ്ടത്. ബോധവത്ക്കരണത്തിലൂടെ മാത്രമേ പ്ളാസ്റിക് രഹിത ശബരിമല പദ്ധതി വിജയിപ്പിക്കാനാവൂ. വലിയ ഒരു ദൗത്യത്തിന്റെ തുടക്കമാണിത്. ശബരിമലയെ മാത്രമല്ല പത്തനംതിട്ട ജില്ലയെ തന്നെ പ്ളാസ്റിക് മുക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു. തീര്‍ഥാടകരുമായി എത്തിയ വാഹനത്തില്‍ സ്റ്റിക്കറുകള്‍ പതിച്ചും തുണി സഞ്ചികള്‍ നല്‍കിയും ബോധവത്ക്കരണ പരിപാടിക്ക് തുടക്കം കുറിച്ചു.
പ്ളാസ്റിക് മാലിന്യം നിറയാതെ കാടിനെ രക്ഷിക്കാനുള്ള വലിയ സംരംഭമാണിതെന്ന് രാജു ഏബ്രഹാം എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇക്കൊല്ലം തന്നെ പരമാവധി പേരിലേക്ക് പ്ളാസ്റിക് രഹിത സന്ദേശം എത്തിക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. പ്ളാസ്റിക് ബോധവത്ക്കരണ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള തൊപ്പിയും കോട്ടും നല്‍കിയ കാനറാ ബാങ്ക് സര്‍ക്കിള്‍ ഓഫീസ് ജനറല്‍ മാജേര്‍ യു.നരമേശ്കുമാര്‍, തുണി സഞ്ചികള്‍ സ്പോണ്‍സര്‍ ചെയ്ത ഈസ്റേണ്‍ ഗ്രൂപ്പ് പ്രോജക്ട് ഡയറക്ടര്‍ എം.ഇ.നമുഹമ്മദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Discussion about this post