സന്നിധാനം: കേന്ദ്ര വളം, രാസവസ്തു വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് ശബരിമലയില്‍ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കുമെന്ന് കേന്ദ്ര വളം, രാസവസ്തു വകുപ്പ് സഹമന്ത്രി ഹംസരാജ് ഗംഗാറാം അഹിര്‍ പറഞ്ഞു. സോളാര്‍ സിസ്റ്റം, ടോയിലറ്റ്, വാഷ് റൂം എന്നിവ സ്ഥാപിക്കാന്‍ സി എസ് ആര്‍ ഫണ്ട് ഉപയോഗിക്കും. ഇത് സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമല ദര്‍ശനത്തിന് എത്തിയതായിരുന്നു ഹംസരാജ്. കേരളത്തിലെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ഭക്തര്‍ ശബരിമലയില്‍ എത്തുന്നുണ്ട്.കോടിക്കണക്കിന് ഭക്തര്‍ വരുന്ന ശബരിമലയുടെ സംരക്ഷണം കേന്ദ്രസര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്വമാണ്. ശബരിമല ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിനായി സര്‍ക്കാരില്‍ സമര്‍ദം ചെലുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിന് മുന്‍കൈ എടുക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അയ്യപ്പ ദര്‍ശനത്തിലൂടെ പ്രത്യേക ശക്തി ലഭിച്ചെന്നു പറഞ്ഞ കേന്ദ്രമന്ത്രി ശബരിമലയിലേക്ക് വീണ്ടും വരുമെന്ന ഉറപ്പും നല്‍കി. ദര്‍ശന ശേഷം അദ്ദേഹം മുംബൈക്ക് തിരിച്ചു.
Discussion about this post