സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ കാര്‍ഡിയാക് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സഹാസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സെന്ററില്‍ ഒരു ഡോക്റ്റര്‍, രണ്ടു സ്റ്റാഫ് നഴ്‌സ്, ഒരു നഴ്‌സിംഗ് അസിസ്റ്റന്‍റ്, ഒരു അസിസ്റ്റന്‍റ് എന്നിവരുടെ സേവനം ലഭ്യമാകും. പതിനെട്ടാം പടി കയറി എത്തുന്ന പ്രായമായ പല ഭക്തര്‍ക്കും നെഞ്ച് വേദന അനുഭവപ്പെടാറുണ്ടെങ്കിലും തൊഴുതതിനു ശേഷം മാത്രമാകും ഇവര്‍ വൈദ്യ സഹായം തേടുക. അപ്പോഴേക്കും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലായേക്കും. ഇതോഴിവാക്കാനാണ് പതിനെട്ടാം പടിക്ക് മുകളില്‍ തന്നെ സെന്റര്‍ ആരംഭിച്ചതെന്ന് സെന്ററിന് നേതൃത്വം നല്‍കുന്ന കണ്‍സല്‍ട്ടന്റ് സര്‍ജന്‍ ഡോ. ഓ വാസുദേവന്‍ പറഞ്ഞു. പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കുഴഞ്ഞു വീണ ഒരു അയ്യപ്പഭക്തന്‍ കഴിഞ്ഞ ദിവസം മരിക്കാനിടയായിരുന്നു. ഇന്നലെ ദര്‍ശനത്തിനെത്തിയ ചെന്നൈ എസ് ഐ ജീവ പതിനെട്ടാം പടി കയറിയ ഉടന്‍ കുഴഞ്ഞ് വീണിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെട്ടന്ന് വൈദ്യ സഹായം ലഭ്യമാക്കാനാണ് കാര്‍ഡിയാക് സെന്റര്‍ ആരംഭിച്ചത്.
Discussion about this post