തിരുവനന്തപുരം: ഇലക്ഷന്‍ കമ്മീഷന്റെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുളള അവസാന തീയതി നവംബര്‍ 30 ലേയ്ക്ക് നീട്ടി. 2015 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരും ഇതുവരെയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും ഈ അവസരം വിനിയോഗിച്ച് പേര് ചേര്‍ക്കാവുന്നതാണ്. ജില്ലാ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും ഇതിനായുളള സേവനം സൗജന്യമായി ലഭ്യമാണ്. കൂടാതെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
Discussion about this post