കണ്ണൂര്‍: പള്ളിക്കുന്ന് ഇടച്ചേരി കൊമ്പ്രക്കാവ് വയനാട്ട് കുലവന്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നു. ക്ഷേത്ര മുറ്റത്തെ ഭണ്ഡാരമാണ് കുത്തിതുറന്ന് കവര്‍ച്ച നടത്തിയത്. രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് സംഭവം ആദ്യം അറിയുന്നത്. ഉടന്‍ സമീപവാസികളെയും ക്ഷേത്രഭാരവാഹികളെയും വിവരം അറിയിക്കുകയായിരുന്നു.
ഏറെക്കാലമായി തുറക്കാത്ത ഭണ്ഡാരത്തില്‍ 50,000 ത്തോളം രൂപയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്ര സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Discussion about this post