കോഴിക്കോട്: 18ന് മഹാസമാധിയായ സ്വാമി രാമാനന്ദസരസ്വതി തിരുവടികളുടെ മോക്ഷദീപം ചടങ്ങും അനുബന്ധപൂജകളും കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമത്തില്‍ നടന്നു. അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ പത്തുവര്‍ഷമായി സ്വാമി ചിദാനന്ദപുരിയുടെ പരിചരണത്തിലാണ് രാമാനന്ദസരസ്വതി സ്വാമികള്‍ കഴിഞ്ഞിരുന്നത്. പാലക്കാട് മണ്ണൂര്‍ ശ്രീരാമാനന്ദാശ്രമം മഠാധിപതി വേലായുധാനന്ദ സ്വാമികളുടെ മുഖ്യകാര്‍മികത്വത്തിലാണ് പൂജകള്‍ നടന്നത്. യതിപൂജയില്‍ ഭാരതത്തിലെ വിവിധ ആശ്രമങ്ങളില്‍ നിന്നുള്ള സന്യാസിശ്രേഷ്ഠന്‍മാര്‍ പങ്കെടുത്തു.
ആചാര്യസമ്മേളനം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷനായിരുന്നു.
Discussion about this post