തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ വ്യാപാരസ്ഥാപനങ്ങള്‍ പാര്‍ക്കിങ്ങിന് വേണ്ടി നീക്കിവച്ചിരിക്കുന്ന സ്ഥലം ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പാര്‍ക്കിങ് ഏര്യ ഉള്‍പ്പെടെയുളള നഗരസഭയുടെ അപ്രുവല്‍ സ്‌കെച്ച് ലഭ്യമാക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ്. വഞ്ചിയൂര്‍, മണക്കാട്, കവടിയാര്‍, തൈക്കാട്, പട്ടം വില്ലേജുകളുടെ പരിധിയില്‍ വരുന്ന വ്യാപാരസ്ഥാപനങ്ങളുടെ ഉടമകള്‍ക്കാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കിയത്.
നഗരത്തില്‍ ഏര്‍പ്പെടുത്തുന്ന ഗതാഗതപരിഷ്‌ക്കരണങ്ങള്‍ ഫലപ്രദാമക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഡിസംബര്‍ ഒന്ന് മുതല്‍ എം.ജി. റോഡില്‍ പാളയം മുതല്‍ കിഴക്കേകോട്ട വരെ റോഡിനിരുവശവും രാവിലെ 9.30 മുതല്‍ 11.30 വരെയും വൈകീട്ട് നാല് മുതല്‍ ആറ് വരെയും വാഹന പാര്‍ക്കിങ് അനുവദിക്കില്ല. നഗരസഭയുടെ അനുമതി ഇല്ലാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയവരും അനധികൃതമായി റോഡ് കൈയ്യേറിയിട്ടുളളവരും ഡിസംബര്‍ ഒന്നിന് മുന്‍പ് ഒഴിയണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Discussion about this post