വാഷിങ്ടണ്‍: അമേരിക്കയിലെ അരിസോണയില്‍ ഒരു പൊതുപരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ ഒരു ജഡ്ജും ഒമ്പത് വയസ്സുകാരിയും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും യു.എസ്. കോണ്‍ഗ്രസ് പ്രതിനിധിയുമായ ഗബ്രിയേല ഗില്‍ഫോല്‍ഡ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തലയ്ക്ക് വെടിയേറ്റ ഗബ്രിയേലയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അരിസോണ ഫെഡറല്‍ ജഡ്ജ് ജോണ്‍ റോളാണ് കൊല്ലപ്പെട്ടത്. അരിസോണയിലെ ഒരു ഷോപ്പിങ് സെന്ററിന് മുന്നില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് നാല്‍പതുകാരിയായ ഗബ്രിയേലയ്ക്ക് വെടിയേറ്റത്. ഇവരെ ടക്‌സണ്‍ മെഡിക്കല്‍ സെന്ററിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സംഭവത്തെ യു.എസ്.പ്രസിഡന്റ് ബരാക് ഒബാമ അപലപിച്ചു.
13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. എഫ്.ബി.ഐ. ഉദ്യോഗസ്ഥര്‍ അക്രമത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഒബാമ അറിയിച്ചു.
Discussion about this post