തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളിലും ബാങ്ക് അക്കൗണ്ട് തുറന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അഭിനന്ദിച്ചു. രാജ്യത്തെ എല്ലാ കുടുംബങ്ങളിലും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി 2014ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ താന്‍ പ്രഖ്യാപിച്ച കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനം ഇക്കാര്യത്തില്‍ നൂറ് ശതമാനം നേട്ടം കൈവരിച്ചതില്‍ സന്തോഷിക്കുന്നുവെന്നും മുഖ്യമന്ത്രിയെയും സഹപ്രവര്‍ത്തകരെയും ഇതിന് അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി കാര്യക്ഷമവും ഫലപ്രദവുമായി നടപ്പാക്കാനുതകുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതും അതില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്നതുമായ പദ്ധതിയാണു ജന്‍ ധന്‍ യോജന. ഗുണഭോക്താക്കള്‍ക്ക് നേരിട്ടു പണം എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. സുതാര്യതയും കാര്യക്ഷമതയും ഇതിലൂടെ ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post