തിരുവനന്തപുരം: ഉല്‍പ്പന്നങ്ങളുടെ വിപണി വിപുലമാക്കാനുള്ള ഒരു മഹാസംരംഭമാണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ എട്ടിന്റെ ഉദ്ഘാടനം കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നിര്‍വ്വഹിക്കുകയയിരുന്നു അദ്ദേഹം.
എല്ലാ മേഖലകളിലും വളര്‍ച്ചയും പുരോഗതിയും സാധ്യമാക്കാനുള്ള സന്ദേശം എത്തിക്കുകയാണ് ഒരു സംരംഭം. കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി വ്യാപാര-സാമ്പത്തിക-ടൂറിസം മേഖലകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഫെസ്റ്റിവലിന് ആയിട്ടുണ്ട്. വ്യാപാരി സമൂഹത്തിന്റെ സഹകരണത്തോടെ നടത്തുന്ന 45 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഫെസ്റ്റിവലിന് എല്ലാവരും സഹകരിക്കണം- മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഫെസ്റ്റിവലിനാവശ്യമായ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി മെമന്റോ നല്‍കി. ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ എട്ട് വന്‍വിജയമാക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, കൈരളി ചെയര്‍മാന്‍ എം.സി. കമറുദ്ദീന്‍, മുനിസിപ്പല്‍ കൗണ്‍സില്‍ സിന്‍സി പാറേല്‍, പ്രമുഖ വ്യാപാരികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ആശംസ നേര്‍ന്നു. ജി.കെ.എസ്.എഫ് ഡയറക്ടര്‍ കെ.എം. മുഹമ്മദ് അനില്‍ സ്വാഗതവും എ.ഡി.എം ടി.വി. സുഭാഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാഭവന്‍ മണി, വിജയ് യേശുദാസ്, സയനോര, സിതാര തുടങ്ങിയ പിന്നണി ഗായകരും പ്രശസ്ത സീരയല്‍ താരം ആശാ ശരത്ത്, വിഷ്ണുപ്രിയ എന്നിവര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Discussion about this post