സന്നിധാനം: ശബരീശ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് മലകയറ്റത്തിനിടയില്‍ അസുഖങ്ങളോ അപകടങ്ങളോ ഉണ്ടായാല്‍ സഹായ ഹസ്തവുമായി അയ്യപ്പ സേവാ സംഘം സജീവമായി പ്രവര്‍ത്തിക്കുന്നു. സന്നിധാനം മുതല്‍ പമ്പ വരെ സ്‌ട്രെച്ചര്‍ സൗകര്യങ്ങള്‍, സന്നിധാനത്ത് പ്രഥമശുശ്രൂഷാ സംവിധാനമുള്ള ഡിസ്‌പെന്‍സറി, പമ്പയില്‍ അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് കാര്‍ഡിയോളജി സെന്റര്‍, രണ്ട് ആംബുലന്‍സുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. സന്നിധാനത്തെ ആശുപത്രിയില്‍ ദിവസേന അഞ്ഞൂറിലധികം പേര്‍ ചികിത്സ തേടാറണ്ടെന്ന് ഡോ. മീനാക്ഷി പറഞ്ഞു. മണ്ഡലകാലം മുഴുവനും മാസപൂജാ കാലത്ത് ആറ് ദിവസങ്ങളിലും ഇവിടെ സേവനം ലഭ്യമാണ്. അത്യാവശ്യം വേണ്ട എല്ലാ മരുന്നുകളും ഇവിടെ ശേഖരിച്ചിട്ടുണ്ട്. പമ്പയില്‍ സംഘത്തിന്റെ കെട്ടിടത്തിലാണ് അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് കാര്‍ഡിയോളജി കേന്ദ്രം പ്രവര്‍ത്തിക്കുനത്. ആംബുലന്‍സ് സേവനവും സൗജന്യമാണ്. ആരോഗ്യ വകുപ്പുമായി സഹകരിച്ച് പമ്പ മുതല്‍ സന്നിധാനം വരെ 14 ഓക്‌സിജന്‍ പാര്‍ലറുകള്‍ നടത്തുന്നുണ്ട്. ഇവിടെയും അയ്യപ്പ സേവാ സംഘത്തിന്റെ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാണ്. സന്നിധാനത്തെ പത്ത് സ്‌ട്രെച്ചര്‍ ഉള്‍പ്പെടെ ശരംകുത്തി, മരക്കൂട്ടം, അപ്പാച്ചിമേട് എന്നിവിടങ്ങളിലും സ്‌ട്രെച്ചര്‍ സേവനം നിലവിലുണ്ട്.
Discussion about this post