കണമല: എരുമേലി – കണമല ശബരിമല റോഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 26 പേര്‍ക്കു പരിക്കേറ്റു. കണമല ഇറക്കത്തിന്റെ തുടക്കത്തില്‍ വച്ച് ബ്രേക്ക് നഷ്ടപ്പെട്ട ബസ് ക്രാഷ് ബാരിയറില്‍ ഇടിപ്പിച്ച് നിര്‍ത്താനുള്ള ശ്രമത്തിനിടെ റോഡിലേക്ക് മറിയുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു രണേ്ടാടെയാണ് അപകടം. തമിഴ്‌നാട് നാമക്കല്‍ സ്വദേശികളായ 49 പേര്‍ സഞ്ചരിച്ച ബസാണ് ശബരിമല ദര്‍ശനത്തിനായി പോകുന്നതിനിടെ കണമല ഇറക്കത്തില്‍ അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ ഉള്‍പ്പെടെ പത്തു പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ തമിഴ്‌നാട് നാമക്കല്‍ സ്വദേശികളായ രമേശ് (27), തങ്കരാജ് (52), സുബ്രഹ്മണ്യന്‍ (43), ഭൂപതി (24), കനകരാജ് (31) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലും ദിനകരന്‍ (17), ശേഖരന്‍ (31), കൃഷ്ണന്‍ (30), മണികണ്ഠന്‍ (11) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാര പരിക്കുകളേറ്റവരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.
Discussion about this post