തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാഫോറം റേഷന്‍ കടകളിലൂടെ സൗജന്യമായി 2015 ജനുവരി ഒന്ന് മുതല്‍ 17 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം ജനുവരി 19 മുതല്‍ മാര്‍ച്ച് നാല് വരെ പ്രത്യേകം സംഘടിപ്പിക്കുന്ന ക്യാമ്പ്കളിലൂടെ കുടുംബത്തിലെ മുതിര്‍ന്ന വനിതയുടെ ഫോട്ടോ എടുക്കുന്നതിനോടൊപ്പം തിരികെ സ്വീകരിക്കും.
റേഷന്‍ കാര്‍ഡ് പുതുക്കല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ചുവടെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. കണ്‍ട്രോള്‍ റൂം നമ്പരുകള്‍: 9495998223, 9495998224, 9495998225. ടോള്‍ഫ്രീ നമ്പരുകള്‍: 1800-425-1550, 1967.
Discussion about this post