തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന ഇടത്താവളങ്ങളിലൊന്നായ വൈക്കം മഹാദേവക്ഷേത്രത്തില്‍, ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുമെല്ലാമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസ്റ്റര്‍ പ്ലാനിലെ പദ്ധതികള്‍ നടപ്പിലാക്കി വരുമ്പോള്‍ വൈക്കം ക്ഷേത്രത്തിലും കടുത്തുരുത്തി, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളിലും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവയ്ക്കുപുറമേ, എരുമേലി, പന്തളം, ചെങ്ങന്നൂര്‍ പ്രദേശങ്ങളേയും മാസ്റ്റര്‍ പ്ലാനിലുള്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. 50 വര്‍ഷങ്ങള്‍ മുന്നില്‍ക്കണ്ട് ഘട്ടംഘട്ടമായാണ് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട ശബരിമല ഇടത്താവളങ്ങളില്‍ വിപുലമായ വികസനപ്രവര്‍ത്തനങ്ങള്‍ ഇതില്‍ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.
Discussion about this post